അതിരൂപതാ കലോത്സവം 2023
- 23-24 October, 2023
- Vimal Jyothi,Chemperi.
-
Days
-
Hours
-
Min
-
Sec
കൂടിച്ചേരാം കൂട്ടായ്മയോടെ ...
മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ഓൺലൈനിൽ ഇടവകതലത്തിൽ നടത്തിയിരിക്കണം. അതാത് പ്രായവിഭാഗത്തിൽപ്പെട്ടവർ ആ വിഭാഗത്തിൽ തന്നെ രജിസ്ട്രേഷൻ ചെയ്യണം. ഇടവക തലത്തിൽ രജിസ്ട്രേഷൻ പൂർത്തീകരിച്ചാൽ ഉടൻതന്നെ അതിൻറെ കോപ്പിയെടുത്ത് വികാരി അച്ഛൻറെ ഒപ്പും ഇടവകയുടെ സീലും വെച്ച് ഫൊറോന കലോത്സവത്തിന്റെ ജനറൽ കോർഡിനേറ്ററെ ഏൽപ്പിക്കണം.
ഫോറോനാ വിജയികളുടെ ലിസ്റ്റ് ഒക്ടോബർ 5-നു മുമ്പായി കലോത്സവത്തിന് തയ്യാറാക്കിയിരിക്കുന്ന വെബ് പേജിൽ ചേർക്കുകയും മത്സരഫലം PDF എടുത്തു അതിരൂപത കലോത്സവത്തിന്റെ ജനറൽ കോർഡിനേറ്ററെ ഏല്പിക്കേണ്ടതുമാണ്.
അതിരൂപതാ കലോത്സവത്തിൽ പങ്കെടുക്കുന്നതിന് ഓരോ മത്സര ഇനങ്ങൾക്കുമുള്ള രജിസ്ട്രേഷൻ ഫീസ് ഒക്ടോബര് 5 മുൻപായി അടയ്ക്കേണ്ടതാണ്. സിംഗിൾ ഇനത്തിന്50 രൂപയും, ഗ്രൂപ് ഇനത്തിന് 100 രൂപയുമാണ് അടക്കേണ്ടത്.
ഫലപ്രഖ്യാപനം നടന്ന് 15 മിനിറ്റിനുള്ളിൽ, അപ്പീൽ രേഖാമൂലം ജനറൽ കോർഡിനേറ്ററുടെ പക്കൽ ജൂറി ഓഫ് അപ്പീലിന് 500 /- രൂപ ഫീസൊടുകൂടി നൽകേണ്ടതാണ്.
ഫൊറോനാ കലോത്സവസമിതി കോഓർഡിനേറ്റർ വഴി നൽകുന്ന അപ്പീലുകൾ മാത്രമേ സ്വീകരിക്കൂ.
എല്ലാ മത്സരങ്ങളിലും ജൂറി ഓഫ് അപ്പീൽ തീരുമാനം അന്തിമമായിരിയ്ക്കും. തികച്ചും ന്യായമായ അപ്പീലുകൾക്ക് തുക തിരികെ നൽകുന്നതാണ്.
ജൂറി ഓഫ് അപ്പീൽ എടുക്കുന്ന തീരുമാനത്തിന് മുകളിൽ വേറെ അപ്പീലിന് അവസരമുണ്ടായിരിക്കില്ല.
വിധികർത്താക്കളോടു അപമര്യാദയായി പെരുമാറിയാൽ വ്യക്തിയെയോ ടീമിനെയോ അയോഗ്യരാക്കുന്നതാണ്.
അപ്പീൽ പരിഗണിക്കുമ്പോൾ ജൂറി ഓഫ് അപ്പീലിന് ഒപ്പം വ്യക്തിഗത ഇനമാണെങ്കിൽ മത്സരാർത്ഥിയും ഗ്രൂപ് ഇനമാണെങ്കിൽ ടീം ലീഡറും മാത്രമേ ഓഫീസിൽ പ്രവേശിക്കുവാൻ പാടുള്ളൂ.
മത്സരത്തിനിടയിൽ വരുന്ന സാങ്കേതിക പിഴവുകൾ ജൂറി ഓഫ് അപ്പീലിന് ബോധ്യമാകുന്ന രീതിയിൽ തെളിവുകൾ സഹിതം അവതാരിപ്പിച്ചാൽ പിഴവുകൾക്ക് മൈനസ് മാർക്ക് നൽകുന്നതാണ്.
ഫൊറോനാ കലോത്സവ സമിതി കോഓർഡിനേറ്റർ ആണ് പരാതികൾ ജൂറി ഓഫ് അപ്പീലിന് നൽകേണ്ടത്.
മത്സരങ്ങളിൽ സമയക്ലിപ്തത പാലിക്കാതിരിക്കുകയോ, പൊതുവായ നിർദേശങ്ങൾ തെറ്റിക്കുകയോ ചെയ്താൽ അത് മൂല്യനിര്ണയത്തെ ബാധിക്കുന്നതാണ്. ഓരോ പിഴവിനും ടോട്ടൽ മാർക്കിന്റെ 5% മാർക്കിൽ കുറവ് ചെയ്യുന്നതാണ് :
മൂല്യനിര്ണയവുമായി ബന്ധപ്പെട്ടു യാതൊരു സംശയവും വിധികർത്താക്കളോടു നേരിട്ട് ചോദിയ്ക്കാൻ പാടില്ല.
മത്സരഫലങ്ങൾ കോടതിയിൽ ചോദ്യം ചെയ്യാൻ പാടുള്ളതല്ല, മത്സരത്തിനുശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപം ഉന്നയിക്കാൻ പാടുള്ളതല്ല.
ജൂറി ഓഫ് അപ്പീൽ എടുക്കുന്ന തീരുമാനത്തിന് മുകളിൽ വേറെ അപ്പീലിന് അവസരമുണ്ടായിരിക്കില്ല.
മാതൃവേദി
മാതൃവേദിയുടെ യൂണിഫോം ,ബാഡ്ജ് ധരിച്ചിരിക്കണം
7 പേരുടെ ടീമായിരിക്കണം
ആദ്യം മുതൽ അവസാനം വരെ ഒന്നിച്ചാണ് പാടേണ്ടത്
കോറസ് മാത്രം 2 ഗ്രുപ്പായി റെക്കോഡിലേതുപോലെയാണ് പാടേണ്ടത്
കെസി വൈ എം
താളം അടിച്ചു പാടരുത്
സെക്കൻസ് റിപ്പറ്റിഷൻസ് എന്നിവ പാടുള്ളതല്ല
അംഗങ്ങളുടെ എണ്ണം 3 പേരിൽ കുറയുകയോ 7 പേരിൽ കൂടുകയോ അരുത്
പതാക പിടിക്കണം
മാർച്ചിങ് ട്യൂണാണ് ആലപിക്കേണ്ടത് മൈക്ക് ഉണ്ടായിരിക്കുന്നതല്ല
ടീമിൽ യുവാക്കളും യുവതികളും ഉണ്ടായിരിക്കണം
മിഷൻ ലീഗ്
ബാഡ്ജ് ധരിക്കണം
വിലയിരുത്തപ്പെടുന്ന ഘടകങ്ങൾ
ഒരു വിഷയമോ ആശയമോ കഥയോ ശരീര ചലനങ്ങൾ, മുഖഭാവം, അംഗവിക്ഷേപം, അംഗൻവിന്യാസം, എന്നിവയിലൂടെ അവതരിപ്പിക്കുക.
തെരുവുനാടകം വിലയിരുത്തുന്ന ഘടകങ്ങൾ